മസൂദ് അസറിന്റെ രണ്ട് വൃക്കകളും തകരാറില്‍; റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ദിവസവും ഡയാലിസിസിന് വിധേയനാകുന്നുവെന്ന് റിപ്പോര്‍ട്ട്

ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ രണ്ട് വൃക്കകളും തകരാറിലെന്ന് റിപ്പോര്‍ട്ട്. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ദിവസവും ഡയാലിസിസിന് വിധേയനാകുന്നതായും റിപ്പോര്‍ട്ടുകള്‍. മസൂദ് അസര്‍ റാവല്‍പ്പിണ്ടിയിലുണ്ടെന്ന വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കിയതിന് പിന്നാലെ പാക് സേനാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാക് ആസ്ഥാനമായ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ കൃത്യമായി അസര്‍ ഡയാലിസിസിന് എത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read more: പുല്‍വാമ ആക്രണമം; ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി
സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ചത്. പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും പാക് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന വിധത്തിലുള്ള തെളിവുകള്‍ അസറിനെതിരെ ഇന്ത്യ നല്‍കാന്‍ തയ്യാറായാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഖുറേഷി പറഞ്ഞിരുന്നു.
അല്‍ഖ്വയ്ജ ഭീകരനായിരുന്ന ഒസാമ ബിന്‍ ലാദന്റെ അടുത്ത സുഹൃത്തും അനുയായിയുമായിരുന്നു മസൂദ് അസര്‍. യുകെയിലെ മോസ്‌കുകളില്‍ നടത്തിയ സ്‌ഫോടനക്കേസുകളിലും ഇയാള്‍ മുഖ്യ സൂത്രധാരനായിരുന്നു. റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ പുല്‍വാമ ആക്രമണം മസൂദ് ആസൂത്രണം ചെയ്യുന്നതിന്റെ തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here