Advertisement

അഭിനന്ദന്‍ വര്‍ധമാന് ലൈസന്‍സ് ലഭിച്ചത് യുപിഎ ഭരണകാലത്ത്; വിവാദ ട്വീറ്റുമായി കോണ്‍ഗസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്

March 3, 2019
Google News 5 minutes Read

രാഷ്ട്രം മുഴുവന്‍ ഇന്ത്യ‍ന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ തിരിച്ചുവരവ് ആഘോഷമാക്കുന്നതിനിടെ രാഷ്ട്രീയ നീക്കവുമായി കോണ്‍ഗ്രസ് നേതാവ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദാണ് അഭിനന്ദന്‍ തിരിച്ചെത്തിയതിന് പിന്നാലെ വിവാദ ട്വീറ്റുമായി രംഗത്തെത്തിയത്.

അഭിനന്ദന്‍ വര്‍ധമാന് പറക്കാനുള്ള ലൈസന്‍സ്‌ ലഭിച്ചത് 2004-ലാണെന്നും അദ്ദേഹം ഒരു ഫൈറ്റര്‍ പൈലറ്റായി മാറിയത് യു.പി.എ. ഭരണകാലത്താണെന്നതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്വീറ്റ്. പാക് സൈന്യത്തിന്റെ പിടിയില്‍നിന്ന് മോചിതനായി അഭിനന്ദന്‍ വര്‍ത്തമന്‍ ഇന്ത്യയില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കകമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

Read More: പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍ വര്‍ധമാന്റെ വെളിപ്പെടുത്തല്‍

സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍ വിവാദമായതോടെ അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ അനവസരത്തിലായെന്നും അഭിനന്ദന്‍ വര്‍ത്തമനെ കോണ്‍ഗ്രസ് രാഷ്ട്രീയവിഷയമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നുമായിരുന്നു സാമൂഹിക  മാധ്യമങ്ങളിലെ പ്രതികരണം. നേരത്തെ ബോളിവുഡ് നടി ശ്രീദേവി മരിച്ചവേളയിലും കോണ്‍ഗ്രസിനെതിരേ സമാന പ്രതിഷേധമുയര്‍ന്നിരുന്നു. ശ്രീദേവിക്ക് പദ്മശ്രീ നല്‍കിയത് യു.പി.എ. സര്‍ക്കാരാണെന്ന കോണ്‍ഗ്രസിന്റെ ട്വീറ്റായിരുന്നു അന്ന് വിവാദത്തിന് കാരണമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here