‘കബീറിന്‍റെ ദിവസങ്ങളി’ലൂടെ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു

jagathi sreekumar

മലയാളത്തിന്‍റെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തിനുശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു.

ഈ  വർഷത്തെ മൂന്ന് സംസ്ഥാന അവാർഡ് വാങ്ങിയ” ഒരു ഞായറാഴ്ച “എന്ന ചിത്രത്തിന്റെ നിർമാതാവ് ശരത് ചന്ദ്രൻ നിർമാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ “കബീറിന്റെ ദിവസങ്ങൾ “എന്ന ചിത്രത്തിലൂടെയാണു ജഗതിയുടെ തിരിച്ചുവരവ്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ  അണിയറ പ്രവർത്തകർ ഇന്നു പുറത്തുവിട്ടു.

Read More: ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്

സംവിധാനം ശരത്ചന്ദ്രൻ, നിർമാണം ശരത് & ശൈലജ . തിരക്കഥ സംഭാഷണം ശ്രീകുമാർ പി. കെ. , ജയറാം കൈലാസ് (പ്രൊജെക്ട് ഡിസൈനർ ) ക്യാമറ ഉദയൻ അമ്പാടി . ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാർഗവൻ .ചിത്രത്തിൽ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചൽ ഡേവിസ് ,ആദിയ പ്രസാദ് ,സുധീർ കരമന ,മേജർ രവി ,ബിജുക്കുട്ടൻ ,കൈലാഷ് ,പദ്മരാജൻ രതീഷ് ,നോബി ,താരകല്യാൺ സോനാ നായർ, ജിലു ജോസഫ് എന്നിവർ അഭിനയിക്കുന്നു.

ഗാനരചന ഹരിനാരായണൻ , സംഗീതം എം ജയചന്ദ്രൻ , അൽഫോൻസ് ജോസഫ് ,അനിത ഷെയ്ഖ്.  മേക്കപ്പ് സജി കാട്ടാക്കട. എഡിറ്റർ സുജിത് സഹദേവ്. ആർട് സതീഷ് , കോസ്റ്റ്യൂം സുഹാസ് , പ്രൊഡക് ഷൻ എക്സിക്യൂട്ടീവ് സജയൻ , സ്റ്റിൽ ഷുമൈനസ് . ചിത്രത്തെ കുറിച്ചുള്ള കൂടുതൽ  വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More