Advertisement

കോട്ടയത്ത് ആന അടിതെറ്റി വീണ് പാപ്പാന്‍ മരിച്ചു; വീഡിയോ

March 3, 2019
Google News 1 minute Read

കോട്ടയത്ത് ആന അടിതെറ്റി വീണ് പാപ്പാന്‍ മരിച്ചു. കോട്ടയം കാരാപ്പുഴയില്‍ ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് സംഭവം. ചെന്നിത്തല സ്വദേശിയായ അരുണ്‍ പണിക്കരാണ് മരിച്ചത്.

മരിച്ച അരുണ്‍

ഇന്നലെ രാവിലെ 9.45യാണ് അപകടം നടന്നത്. ആന ഇരിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. ഇതിനിടെ സമീപത്തു നിന്ന അരുണിനും കാല്‍ വഴുതി ആനയുടെ അടിയില്‍പ്പെടുകയായിരുന്നു. അരുണിന്റെ തലയിലേക്കാണ് ആന വീണത്. ആനയുടെ അടിയില്‍ മിനിട്ടുകളോളം അരുണ്‍ തുടര്‍ന്നു. മറ്റൊരാളെത്തി ആനയെ എഴുന്നേല്‍പ്പിച്ച ശേഷം അരുണിനെ മാറ്റിയെങ്കിലും മരിച്ചിരുന്നു.

ആനയെ നിര്‍ത്തിയിരുന്ന പ്ലാറ്റ്‌ഫോമില്‍ നനവുണ്ടായിരുന്നതാണ് അപകടകാരണം. സംഭവത്തില്‍ വെസ്റ്റ് പൊലിസ് ദൃക്‌സാക്ഷികളുടെയും ആന ഉടമയുടെയും മൊഴി രേഖപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here