Advertisement

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

March 3, 2019
Google News 1 minute Read

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായി വീണ്ടും ഏറ്റുമുട്ടല്‍. ഞായറാഴ്ച പുലര്‍ച്ചെ ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ്. ജവാന്മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ജവാന്മാര്‍ക്ക് പുറമേ രണ്ട് ജമ്മുകശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് ഭീകരരുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Read Moreജമ്മുകാശ്മീരില്‍ ജമാ അത്തെ ഇസ്ലാമി യെ നിരോധിച്ചു

ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരും സുരക്ഷാസേനയും തമ്മില്‍ രൂക്ഷമായ വെടിവെപ്പുണ്ടായെന്നും ഭീകരര്‍ കൊല്ലപ്പെട്ടോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More: ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി സൈന്യം

കഴിഞ്ഞദിവസം രണ്ട് ഭീകരരെ സൈന്യം വധിച്ച പ്രദേശത്താണ് ഞായറാഴ്ച പുലര്‍ച്ചെ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച മുതല്‍ ഹന്ദ്വാരയില്‍ ഭീകരരെ കണ്ടെത്താന്‍ സുരക്ഷാസേനയും പോലീസും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here