‘മീ ടൂ’വിനെ കളിയാക്കിക്കൊണ്ടുള്ള ബാലൻ വക്കീലിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് ദിലീപ്
കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്ത് വിട്ട് നടൻ ദിലീപ്. ലോകമെമ്പാടും നിരവധി സുപ്രധാന ചലനങ്ങൾ സൃഷ്ടിച്ച മീ ടൂ ക്യാമ്പെയിനിനെ പരിഹസിക്കുന്ന രംഗമാണ് ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സിദ്ധിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ ആണ് ഇത്. ‘ബ്രീജീറ്റ് ഐ ലവ് യൂ എന്ന് സിദ്ധിഖിന്റെ കഥാപാത്രം പറയുമ്പോൾ മീ ടൂ എന്ന് കാമുകി തിരിച്ചുപറയുന്നത് കേട്ട് സിദ്ധിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗം. എന്നാൽ ഈ സീൻ എന്തുകൊണ്ടാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയതെന്ന് വ്യക്തമല്ല.
വില്ലന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. പാസഞ്ചറിന് ശേഷം ദിലീപ് അഭിഭാഷക വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയാണ് നടൻ ദിലീപ്. ദിലീപ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ മമംതയാണ് നായിക. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തിൽ എത്തിയ പ്രിയ ആനന്ദും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Read Also : മീ ടൂ; ലീന മണിമേഖല മാത്രമല്ല ഞാനും അയാളുടെ ഇര : സംവിധായകൻ സുസിക്കെതിരെ അമലാ പോൾ
വയാകോം18 മോഷൻ പിക്‌ചേഴ്‌സാണ് ചിത്രം നിർമിച്ചത്. ഇവർ നിർമിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലൻ വക്കീൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here