തട്ടില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് ഇഡ്ഡലി പാചകം; ശിവരാത്രിദിനത്തില്‍ കൊല്ലത്തെ ഒരു ക്ഷേത്രത്തിലെ കാഴ്ച

ശിവരാത്രി ദിവസം ഭക്തര്‍ക്ക് വിതരണം ചെയ്യാന്‍ കൊല്ലത്തെ ഒരു ക്ഷേത്രത്തില്‍ ഇഡ്ഡലി ഉണ്ടാക്കിയത് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച്. വലിയ ഇഡ്ഡലി പാത്രത്തില്‍ അടുക്കി വച്ച ഒാരോ ഇഡ്ഡലിത്തട്ടിലും മാവ് ഒഴിച്ചത് അതിന് മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചാണ്. പരമ്പരാഗതമായി തുണി ഉപയോഗിക്കുന്നിടത്താണ് ഈ ക്ഷേത്രത്തില്‍ ഭക്ഷണത്തിന് കരാര് എടുത്തവര്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ചത്.
കൊല്ലം സ്വദേശിയായ ഷിബുവാണ് ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വളരെ ഉയര്‍ന്ന അളവില്‍ കൂടുതല്‍ സമയം വേവാന്‍ വയ്ക്കേണ്ട ഇഡ്ഡലി ഇത്രയും നേരം പ്ലാസ്റ്റിക്ക് ഷീറ്റിലാണ് ‘ചൂടോടെ’ ഇരിക്കുന്നത്. വേവാകുമ്പോഴേക്കും ഉരുകിയൊലിക്കുന്ന നിലയിലാവും ഈ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here