Advertisement

അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം

March 5, 2019
Google News 1 minute Read

അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ചു നടത്താന്‍ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്.

അടുത്ത അധ്യയന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. പ്രവൃത്തി
ദിവസങ്ങള്‍ 203 ആക്കി നിജപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യാപക സംഘടന പ്രതിനിധികള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.2019-20 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോഡ് വേദിയാകും. ഡിസംബര്‍ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here