പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ്; പ്രധാനമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ദിഗ്‌വിജയ് സിങ്

പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങിനെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിച്ചത്. ഇപ്പോഴിതാ പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യയാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച് ദിഗ്‌വിജയ് സിങ് രംഗത്തെത്തി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ചെയ്ത ട്വീറ്റിലാണ് ദിഗ്‌വിജയ് സിങ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് വിശേഷിപ്പിച്ചത്. സൈന്യത്തിന്റെ ധീരതയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ ബലാകോട്ടിലെ വ്യോമാക്രമണത്തെപ്പറ്റി ചില സംശയങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് ദിഗ്‌വിജയ് സിങ് ഹിന്ദിയില്‍ ചെയ്ത ട്വീറ്റാണ് വിവാദമായത്.


ഇതിന് പിന്നാലെ വിമര്‍ശനമുന്നയിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഭീകരാക്രമണത്തെ വെറും അപകടമായി വിശേഷിപ്പിച്ചുവെന്ന് ബിജെപി ആരോപിച്ചു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് അപകടത്തിലായിരുന്നോ എന്നായിരുന്നു കേന്ദ്രമന്ത്രി വി കെ സിങ് ദിഗ്‌വിജയുടെ ട്വീറ്റിനോട് പ്രതികരിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More