ഗെയിം ഓഫ് ത്രോൺസ് സീസൺ 8 ട്രെയിലർ പുറത്ത്

ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണിന്‍റെ ട്രെയിലര്‍ പുറത്തിറക്കി. പുറത്തിറങ്ങി 24 മണിക്കൂര്‍ തികയും മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ട്രെയിലര്‍ ഫേസ്ബുക്കില്‍ ഇതിനകം ട്രെയിലര്‍ 2 കോടി വ്യൂ സൃഷ്ടിച്ചപ്പോള്‍. യൂട്യൂബില്‍ 1 കോടി 70 ലക്ഷത്തിന് അടുത്താണ് വ്യൂ.
ഏപ്രില്‍ 14ന് ആണ് ഡ്രാമാ സീരീസ് പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 53 സെക്കന്‍ഡ്‍ ആണ് ട്രെയിലര്‍ ദൈര്‍ഘ്യം. ആര്യാ സ്റ്റാര്‍ക്ക് വാള്‍മുന മൂര്‍ച്ചയാക്കുന്നതിന്റെ ദൃശ്യം കാണിച്ചാണ് ട്രെയിലര്‍ തുടങ്ങുന്നത്. ജോര്‍ജ്ജ്‍ ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയ എ സോങ് ഓഫ് ഐസ് ആന്‍ഡ്‍ ഫയര്‍ എന്ന ഫാന്‍റസി നോവലിനെ അധീകരിച്ചാണ് ഗെയിം ഓഫ് ത്രോണ്‍സ്‍ സൃഷ്‍ടിക്കപ്പെട്ടത്.
Read Also : വിന്റർ ഇസ് കമിങ്ങ് ! ഗെയിം ഓഫ് ത്രോൺസ് അവസാന സീസൺ ഏപ്രിൽ 2019 ന്
ഏഴ് സീസണുകളിലായിയി ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയ ടിവി സീരിയാണ് ജിഒടി. ലോകത്ത് ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന സീരിസും ഇതാണ്. ഏതാണ്ട് 1000 കോടിയില്‍ ഏറെയാണ് ഇതിന്‍റെ ഇതുവരെയുള്ള നിര്‍മ്മാണ ചിലവ് എന്നാണ് എകദേശ കണക്ക്.
ഡേവിഡ് ബെനിയോഫ്, ഡിബി വെയ്‌സ് എന്നിവർ ചേർന്ന് രൂപം കൊടുത്ത പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ് അഥവാ ജിഒടി. ജോർജ് ആർആർ മാർട്ടിന്റെ ഫാന്റസി നോവലായ എ സോങ് ഓഫ് ഐസ് ആന്റ് ഫയറിനെ ആസ്പദമാക്കി പുറത്തിറക്കിയ പരമ്പരയാണ് ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here