വിജയകാന്തിന്‍റെ ഡിഎംഡികെ എന്‍ഡിഎയുമായി സഖ്യത്തിനില്ല
തമിഴ്നാട്ടില്‍ വിജയകാന്തിന്‍റെ ഡി എം ഡി കെ എന്‍ ഡി എ സഖ്യത്തില്‍ ചേർന്നേക്കില്ല. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര നടത്തിയ റാലിയില്‍ ഡി എം ഡി കെ നേതാക്കള്‍ പങ്കെടുക്കുമെന്ന്
അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറുകായായിരുന്നു. പുതിയ സാഹചര്യത്തില്‍ എം കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡി എം കെ വിജയകുമാറുമായി ചർച്ച നടത്താനൊരുങ്ങുകയാണ്.
Read More: അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം ലയിച്ച് വിജയകാന്തിന്റെ ഡിഎംഡികെ
തമിഴ്നാട്ടില്‍ ബി ജെ പിയും എ ഐ ഡി എം കെയും പി എം കെയും ചേർന്ന സഖ്യത്തിനൊപ്പം നില്‍ക്കാന്‍ വിജയകാന്തിന്‍റെ പാർട്ടി ഡി എം ഡി കെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ പി എം കെയ്ക്ക് നല്‍കിയത് പോലെ ഏഴ് ലോക്സഭാ സീറ്റും ഒരു രാജ്യ സഭാ സീറ്റും വേണമെന്ന വിജയകാന്തിന്‍റെ ആവശ്യം അംഗീകരിക്കാന്‍ എ ഐ ഡി എം കെ തയ്യാറാകാതിരുന്നതോടെ ഡി എം ഡി കെ സഖ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
Read More: തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപി; അണ്ണാഡിഎംകെയുമായി വിശാല സഖ്യത്തിന് രൂപം നല്‍കി
നാല് ലോക്സഭാ സീറ്റ് വരെയാണ് എ ഐ ഡി എം കെ വിജയകാന്തിന് വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി നേരന്ദ്ര മോദി കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നടത്തിയ റാലിയുടെ വേദിയില്‍ ഡി എം ഡി കെയുടെ ഫ്ലെക്സുകളും ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം നീക്കം ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5.1 ശതമാനം വോട്ടുകള്‍ മാത്രം നേടിയ പാർട്ടിക്ക് വലിയ പ്രാതിനിധ്യം നല്‍കാന്‍ കഴിയില്ലെന്ന എ ഐ ഡി എം കെയുടെ നിലപാടാണ് ബി ജെ പിയുടെ മധ്യസ്ഥ ചർച്ചകള്‍ പരാജയപ്പെടാന്‍ കാരണം. എന്‍ ഡി എയുമായുള്ള ചർച്ചകള്‍ പരാജയപ്പെട്ടതോടെ ഡി എം ഡി കെ നേതാക്കള്‍ ഡി എ കെ നേതാവ് ദുരൈ മുരുകനുമായി കൂടിക്കാഴ്ച്ച നടത്തി. സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഡി എം കെ അറിയിച്ചതായാണ് വിവരം. ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ചെന്നൈയിലെത്തിയാലുടന്‍ സഖ്യ പ്രഖ്യാപനം ഉണ്ടായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here