Advertisement

2019 ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; പട്ടികയിൽ ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും

March 7, 2019
Google News 1 minute Read

2019 ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ടു. പട്ടികയിൽ ആമസോൺ ഉടമ ജെഫ് ബെസോസാണ് ഒന്നാമത് ,ഇന്ത്യയിൽ നിന്നും മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്താണ്.

അതിസമ്പന്നരുടെ 33 -ാമത് പട്ടികയാണ് ഫോബ്‌സ് മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന്റെ ആസ്തി 131 ബില്ല്യൺ ഡോളറാണ് .പട്ടികയിൽ രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും മൂന്നാമത് വാറൺ ബഫെറ്റുമാണ്. ഈ വർഷം 6.5 മില്ല്യൺ ഡോളറിന്റെ അധിക വരുമാനം നേടിയതോടെ ബിൽഗേറ്റസിന്റെ ആസ്തി 96.5 ബില്ല്യൺ ഡോളറായി.

Read Also : ഏറ്റവും കൂടുതൽ പണം വാങ്ങുന്ന താരങ്ങൾ; അക്ഷയും സൽമാൻ ഖാനും മുന്നിൽ; ഷാരുഖ് പിന്നിൽ; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

ഫോബ്‌സിന്റെ കണക്കുകൾ പ്രകാരം അമേരിക്കൻ ടെലിവിഷൻ താരം കെയ്‌ലി ജെന്നറാണ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്ന. 21 വയസ്സു മാത്രമാണ് കെയ്‌ലിയുടെ പ്രായം. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ റിലയൻസ് ഉടമ മുകേഷ് അംബാനി ലോക സമ്പന്നരുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്. 2018ൽ അംബാനിക്ക് 40.1 ബില്യൺ ഡോളർ ആയിരുന്നു ആസ്തി. ഈ വർഷം അത് 50 ബില്യൺ ഡോളർ ആയി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 51 -ാം സ്ഥാനത്തുണ്ട് . ഫോബ്‌സ് പട്ടികയിൽ ഇന്ത്യക്കാരായ 106 പേരാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here