ഇടുക്കി ജില്ലയിലെ കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുളള ഉന്നതതല യോഗം തൊടുപുഴയിൽ

ഇടുക്കി ജില്ലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായുള്ള ഉന്നതതല യോഗം തൊടുപുഴയിൽ പുരോഗമിക്കുന്നു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലയിലെ എംഎല്‍എമാര്‍, കൃഷി ഡയറക്ടര്‍, റവന്യൂ റിക്കവറി വിഭാഗം ഉദ്യോഗസ്ഥര്‍ , കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർക്കൊപ്പം ജില്ലാ സഹകരണ ബാങ്ക്, കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
കർഷക ആത്മഹത്യകൾ തുടർക്കഥ ആയ സാഹചര്യത്തിലാണ് ഇടുക്കിയിൽ കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. ജില്ലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് ഉന്നതതല യോഗം. കാർഷിക ആവശ്യങ്ങൾക്ക് എടുത്ത ലോൺ തിരിച്ചടക്കാൻ കർഷകർക്ക് സാധിക്കാത്തത്, സർഫാസി നിയമപ്രകാരം എടുത്ത ലോണുകൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നപ്പോഴുള്ള ബാങ്കിന്റെ നടപടികൾ തുടങ്ങി മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാന തല ബാങ്കേഴ്സ് യോഗത്തിലെടുത്ത തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുക എന്ന ലക്ഷ്യം കൂടെ ഈ യോഗത്തിനുണ്ട്.
അതിനിടെ തൊടുപുഴയിൽ ബാങ്കുകളുമായുള്ള യോഗത്തിനെത്തിയ കൃഷി മന്ത്രി സുനിൽ കുമാറിനെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു നിറുത്തിയാണ് കരിങ്കൊടി കാണിച്ചത്. കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി ജോസിന്റെ നേതൃത്വത്തിൽ പത്ത് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധകാർക്ക് നേരെ പൊലീസ് ലാത്തി വീശി. ഒരു കെ എസ് യു പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here