ജോയ്സ് ജോർജിനും സഹോദരനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി ടി തോമസ്

ജോയ്സ് ജോർജിനും സഹോദരനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി ടി തോമസ് എം എൽ എ. പട്ടികജാതിക്കാരെ മറയാക്കി പള്ളിവാസലിൽ കെഎസ്ഇബി സ്ഥലം ജോയ്സ് ജോർജ് റിസോർട്ട് മാഫിയയ്ക്ക് വിറ്റു എന്നും പള്ളിവാസൽ ഭൂമി കൈയേറ്റ ഫയൽ മുഖ്യമന്ത്രി പൂഴ്ത്തി എന്നും പി ടി തോമസ് പറഞ്ഞു. എല്ലാ തട്ടിപ്പുകൾക്കും ഒത്താശ ചെയ്തത് വൈദ്യുത മന്ത്രി എം എം മണി ആണെന്നും പി ടി തോമസ് തൊടുപുഴയിൽ പറഞ്ഞു.
പട്ടികജാതിക്കാരെ മറയാക്കി ജോയ്സ് ജോർജും സഹോദരനും കെഎസ്ഇബി സ്ഥലം കൈയേറി വിൽപ്പന നടത്തി കോടികൾ തട്ടിയെന്നാണ് പി ടി തോമസ് ആരോപിക്കുന്നത്. പന്നിയാർ ചെങ്കുളം പള്ളിവാസൽ പദ്ധതിയിൽ, വൈദ്യുതി വകുപ്പിന്റെ സ്‌ഥലം വ്യാജ പട്ടയം നിർമിച്ചു കെട്ടിടം പണിത് വിറ്റ് കോടികൾ ഉണ്ടാക്കി. പെൻസ്റ്റോക്ക് പൈപ്പിന് സമീപമുള്ള അതീവ ജാഗ്രത പ്രദേശത്താണ് കയ്യേറ്റം . 20 എക്കർ സ്ഥലം കയ്യേറി വിറ്റിരിക്കുകയാണ്. സ്‌ഥലം കൈയേറിയതും നടപടി വേണമെന്നും വിശദമാക്കുന്ന റിപ്പോർട്ട് ദേവികുളം സബ് കളക്ടർ ഒരു വർഷം മുമ്പ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രി പൂഴ്ത്തിയെന്നും പി ടി തോമസ് പറഞ്ഞു.
ബ്ലോക്ക് നമ്പർ 15 സ്‌ഥലത്തു ഇടുക്കി എം പിയുടെ സഹോദരൻ കൈയേറിയതും മറ്റൊരു സ്‌ഥലം പ്ലംജൂഡി കൈയേറിയതും ആണ്, അവർക്ക് ബുദ്ധിമുട്ടകത്തിരിക്കാനാണ് ഫയൽ മുക്കിയത്. പട്ടികജാതിക്കാരെ കബളിപ്പിക്കുന്ന ഒരാളെയാണോ എൽഡിഎഫ് സ്‌ഥാനാർത്ഥിയാക്കുന്നത് എന്നും പി ടി തോമസ് ചോദിച്ചു. മുൻ യൂത്ത് കോൺഗ്രസ് നേതാവ് ജോർജി ജോർജ് ആണ് ഭൂമി കൈയേറി എന്ന് പറയുന്ന ജോയ്സ് ജോർജിന്റെ സഹോദരൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here