Advertisement

ഈ സീസണിൽ ഇതുവരെ അനുവദിച്ചത് 45 ലക്ഷത്തിലേറെ ഉംറ വിസകൾ

March 8, 2019
Google News 1 minute Read

ഈ സീസണിൽ ഇതുവരെ 45 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചു. ഇന്ത്യയിൽ നിന്ന് നാലേക്കാൽ ലക്ഷത്തോളം തീർത്ഥാടകർ ഉംറ നിർവഹിച്ചു.

ഇന്നലെവരെയുള്ള കണക്കനുസരിച്ച് 45,66,632 ഉംറ വിസകൾ അനുവദിച്ചു. ഇതിൽ 40,85,775 തീര്ഥായടകർ സൌദിയിലെത്തി. നിലവിൽ 4,32,119 തീര്ഥാടടകരാണ് സൗദിയിൽ ഉള്ളത്. ബാക്കിയുള്ളവർ കര്മസങ്ങൾ പൂര്ത്തി യാക്കി മടങ്ങി. സൗദിയിൽ ഉള്ളവരിൽ 2,88,635 പേർ മക്കയിലും 1,43,484 പേർ മദീനയിലുമാണ് ഉള്ളത്. കരമാര്ഗംസ 4,05,343 പേരും കപ്പൽ മാർഗം 37,252 പേരും സൗദിയിൽ എത്തിയപ്പോൾ 34,23,180 പേരും സൗദിയിൽ എത്തിയത്  വിമാനമാർഗമാണ്‌.

Read Also : സീസണിലെ ഉംറ വിസകളുടെ എണ്ണം 41 ലക്ഷം കവിഞ്ഞു

ഏറ്റവും കൂടുതൽ ഉംറ തീര്ഥാ,ടകർ എത്തിയത് പാകിസ്ഥാനിൽ നിന്നാണ്. 9,81,131 തീര്ഥാസടകർ. ഇന്തോനേഷ്യയിൽ നിന്ന് 6,65,615 പേരും ഉംറ നിര്വമഹിക്കാനായി എത്തി. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 4,21,697 തീര്ഥാടടകരാണ് ഇതുവരെ സൗദിയിൽ എത്തിയത്. ഈജിപ്ത്, യമൻ, തുര്ക്കി , മലേഷ്യ, അള്ജീ രിയ, ജോര്ദാിൻ, ഇറാഖ് എന്നിവയാണ് ഏറ്റവും കൂടുതൽ തീര്ഥാ്ടകരുള്ള ആദ്യ പത്തിലെ മറ്റു രാജ്യങ്ങൾ. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഉംറ തീര്ഥാ ടകരുടെ പ്രതിവാര കണക്കുകൾ പുറത്തു വിടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here