കേരള നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് വിജയം

കാലങ്ങളായി തുടരുന്ന ഇടത് യൂണിയന് ഭരണത്തിന് അന്ത്യം കുറിച്ച് കേരള നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് വിജയം. എട്ടില്‍ ആറ് സീറ്റിലും ജയം നേടിയാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ആധിപത്യം കുറിച്ചത്. രണ്ട് സീറ്റില്‍ മാത്രമാണ് എന്‍.ജി.ഒ യൂണിയന് വിജയിക്കാനായത്.
പൊതുവിഭാഗത്തിലെ ആറ് സീറ്റും സ്വന്തമാക്കിയാണ് യു.എന്‍.എയുടെ വിജയം. നഴ്സുമാരുടെ ജനകീയ വിജയമാണ് ഇതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.അഞ്ച് വര്‍ഷം കൂടുമ്പോഴാണ് നഴ്സിംഗ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി പല കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
Read More: കേരളകൗമുദി ഓഫീസിലെത്തി ഭീഷണി; നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ്
യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി സുജനപാല്‍ അച്യുതന്‍, ദേശീയ വൈസ് പ്രസിഡന്റ് ഹാരിസ് മണലുംപാറ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രശ്മി പരമേശ്വരന്‍, സിബി മുകേഷ്, കോഴിക്കോട് ജില്ലാ ട്രഷറര്‍ എബി റപ്പായ് എന്നിവരാണ് പൊതുവിഭാഗത്തില്‍ വിജയിച്ചവര്‍. എഎന്‍എം കാറ്റഗറിയില്‍ എസ് സുശീല, ടി.പി ഉഷ എന്നവര്‍ വിജയിച്ചു. കഴിഞ്ഞ ഡിസംബര്‍ 12ന് ആരംഭിച്ച വോട്ടെടുപ്പ് പ്രക്രിയ മാര്‍ച്ച് അഞ്ചിന് പൂര്‍ത്തിയാക്കിയാണ് ഇന്നലെ വോട്ടെണ്ണിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here