Advertisement

മെലിഞ്ഞ ശരീരമാണോ സ്ത്രീ സൗന്ദര്യം; വനിതാ ദിനത്തില്‍ വിദ്യാ ബാലന്‍റെ പോസ്റ്റ് വൈറല്‍

March 8, 2019
Google News 21 minutes Read

മെലിഞ്ഞ് വടിവൊത്ത ശരീരമാണ് സ്ത്രീയുടെ സൗന്ദര്യമെന്ന് വിശ്വസിക്കുന്നവര്‍ക്കുളള മറുപടിയാണ് വിദ്യാബാലന്‍റെ വനിതാ ദിന സ്പെഷ്യല്‍ പോസ്റ്റ്. ഇൻസ്റ്റാഗ്രാമിലാണ് സ്വന്തം ശരീരത്തെക്കുറിച്ച്‌ ബോധ്യം വരാനുള്ള പോസ്റ്റുമായി വിദ്യ എത്തിയിരിക്കുന്നത്. സ്വന്തം ശരീരത്തിന്‍റെ കുറവുകളില്‍ വിഷമിക്കാതെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ സ്നേഹിക്കണമെന്നാണ് വിദ്യയുടെ പക്ഷം.

“മെലിയാനോ, ആകർഷണീയമാവാനോ, സ്മാർട്ടോ ഹോട്ടോ, കൂളോ ആയി മാറാനോ, കൂടുതൽ സമ്പന്നതയോ വിജയമോ കൈവരിക്കുന്നത് വരെയോ കാത്തിരിക്കേണ്ട. നിങ്ങളെ വിലകുറച്ചു കാണുന്ന എന്ത് വിലയിരുത്തലിനോടും ഗുഡ്ബൈ പറയാനുള്ള സമയമായിരിക്കുന്നു.
ഞാൻ നല്ലതല്ല എന്ന് പറയുന്ന നിങ്ങളിലെ ആന്തരിക വിമർശകനോട് ‘നിങ്ങൾക്കിനി പോകാം’ എന്ന് പറയാം. നിങ്ങളുടെ ഏറ്റവും മികച്ച വേർഷൻ ഉണ്ടാവണമെന്നില്ല. ഇന്ന് നിങ്ങൾക്കേറ്റവും മികച്ചത് ആകാൻ പറ്റില്ലെങ്കിൽ അത് നാളെയുമാവാം,” വിദ്യ നൽകുന്ന സന്ദേശം ഇതാണ്.

Read More: എന്നോട് തടി കുറയ്ക്കാന്‍ പറയുന്നവരോട് ഇംഗ്ലീഷില്‍ തെറി പറയാനാണ് തോന്നുന്നത്; വിദ്യാബാലന്‍

നിറയെ വ്യക്തികള്‍ ഉള്ള ഒരു ലോകത്തു നമ്മള്‍ മികച്ചതിനെ എങ്ങനെ കണ്ടെത്താനാണ്.  ഈ ചിത്രമാണ് ഈ പോസ്റ്റ് ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്. നന്ദി… വിദ്യ കുറിച്ചു. താന്‍  പറഞ്ഞത് അംഗീകരിക്കുന്നുണ്ടെങ്കില്‍  ഇതാണ് സമയം എന്ന ഹാഷ്ടാഗില്‍ പറയാനുള്ളത് പോസ്റ്റ് ചെയ്യാനും തന്റെ ആരാധികമാരോട് താരം പറയുന്നുണ്ട്.

View this post on Instagram

#HappyWomensDay to me and to you …and to us all ?! #ItsTime to #EmbraceYourself ? …. starting today if you’ve never done it before… #ItsTime to love yourself body,mind & soul.. just the way you are! Lets Not wait to become thinner or fairer or smarter or hotter or cooler or richer or more successful or anything that you are not already…before you can #LOVE yourself. #ItsTime to say goodbye to every judgement that makes you feel lesser and #ItsTime to say #YouCanLeaveNow to the inner critic who says #ImAmNotGoodEnough . #ItsTime to know that there’s no need to become the best version of yourself.You are the best you can be today…and 2mrw is another day…so you will be the best you can be 2mrw too.Best Not in comparison to anyone else.Just #TheBestYou…cuz how can there be a Best in a world of individuals !?? ?. This picture inspired me to write this post so thank you @glowinggoddessgetaway ?. If you agree with me and feel like you want to share something ,please use the #ItsTime and tag me ?. Here’s to #SelfLove today & everyday ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️…..!!

A post shared by Vidya Balan (@balanvidya) on

കേരളത്തിൽ വേരുകളുള്ള വിദ്യ മലയാള ചിത്രം ഉറുമിയിൽ വേഷമിട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി തെലുങ്കിൽ പുറത്തിറങ്ങിയ എൻ.ടി. രാമ റാവുവിന്റെ ജീവിത ചിത്രത്തിലാണ് വിദ്യ വേഷമിട്ടത്. അക്ഷയ് കുമാർ ചിത്രം മിഷൻ മംഗൾ ആണ് വിദ്യയുടെ അടുത്ത ബോളിവുഡ് ചിത്രം. നേരത്തെ ശരീരം വണ്ണം വച്ചതിനെതുടര്‍ന്ന് പല തവണ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ള വ്യക്തിയാണ് വിദ്യ ബാലന്‍. എന്നാല്‍ തന്റെ ശരീരം എങ്ങനെയിരിക്കണമെന്ന് താന്‍ ആണ് തീരുമാനിക്കുന്നത്, അത് തന്റെ അവകാശമാണെന്ന് പറഞ്ഞാണ് താരം വിമര്‍ശകരുടെ വായടപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here