Advertisement

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് ഇല്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ

March 9, 2019
Google News 1 minute Read

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് ഇല്ലെന്ന് യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ. എണ്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും.കോണ്‍ഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിനായി വേണമെങ്കില്‍ രണ്ട് മൂന്ന് സീറ്റുകള്‍ ഒഴിച്ചിടാമെന്നും സിന്ധ്യ പറഞ്ഞു.

Read more: ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി; യുപിയില്‍ 6 സീറ്റില്‍ മത്സരിക്കും

നേരത്തേ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ടിരിക്കുന്നതായി എസ്പി-ബിഎസ്പി സഖ്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലം പതിനാല് സീറ്റുകള്‍ നല്‍കാമെന്നു പറഞ്ഞെങ്കിലും സഖ്യവുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. പ്രിയങ്കാ ഗാന്ധിയുടെ വരവോടെ കൂടുതല്‍ ഊര്‍ജം നേടാന്‍ കോണ്‍ഗ്രസിന് ആയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ആറ് സീറ്റുകളിലാണ് എസ്പി മത്സരിക്കുന്നത്. എസ്പി നേതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിങ് യാദവ് മെയിന്‍പുരയിലാണ് മത്സരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ആറു സീറ്റുകളില്‍ നാലെണ്ണം എസ് പിയുടെ സിറ്റിങ് സീറ്റുകളാണ്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ബന്ധുക്കളായ ധര്‍മ്മേന്ദ്ര യാദവ് ബദൗണില്‍ നിന്നും അക്ഷയ് യാദവ് ഫിറോസബാദില്‍ നിന്നും മത്സരിക്കും. ആദ്യ ഘട്ടത്തില്‍ ഇടം പിടിക്കുമെന്ന് കരുതിയിരുന്ന അഖിലേഷ് യാദവിന്റെ പേര് പട്ടികയിലില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here