Advertisement

രാജാക്കാട് പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

March 10, 2019
Google News 1 minute Read

ഇടുക്കി രാജാക്കാട് വൻ കഞ്ചാവു വേട്ട. തമിഴ് നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടു വന്ന പത്ത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. തൊടുപുഴ തൊമ്മൻ കുത്ത് സ്വദേശി വാക്കളത്തിൽ ലിബിനാണ് രാജാക്കാട് പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഒട്ടോ റിക്ഷയും പിടിച്ചെടുത്തു.

Read More: കോഴിക്കോട് എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

തമിഴ് നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് കേരളത്തിലെ മറ്റ് ജില്ലകളിലടക്കം എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ലിബിനെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി എസ് പിയുടെ നിർദ്ദേശപ്രകാരം രാജാക്കാട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ അടക്കം കഞ്ചാവ് പിടിച്ചെടുത്തത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here