ഫ്രാങ്കിമോന്‍ കുമ്പളങ്ങി നൈറ്റ്സില്‍ എങ്ങനെയെത്തി; ഓഡീഷന്‍ (വീഡിയോ)

frankie mon

കുമ്പളങ്ങി നെറ്റസിലെ ഫ്രാങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാത്യൂസ്  ഈ സിനിമയില്‍ ‘എത്താന്‍ കാരണമായ’ ഓഡീഷന്‍ വീഡിയോ പുറത്ത്. ഓഡീഷന്റെ ഭാഗമായി  മാത്യൂസ് അഭിനയിച്ച വീഡിയോകളും, ഗ്രൂമിംഗ് സെഷനും അടക്കമുള്ള വീഡിയോയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. 

ദിലീഷ് പോത്തന്‍ അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞ് കൊടുക്കുന്ന വീഡിയോയും കൂട്ടത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് എന്താണ് കളിക്കാത്തതെന്ന് കൂട്ടുകാരോട് ചോദിക്കുന്നതടക്കമുള്ള ഗ്രൂമിംഗ് വീഡിയോ ആണിത്. അഭിനയിക്കുന്നത് മുമ്പ് ഡയലോഗല്ല, ആ സമയത്തെ സിറ്റ്വേഷനാണ് ഓര്‍ക്കേണ്ടതെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് ദിലീഷ് പോത്തന്‍ നല്‍കുന്നത്.


നേരത്തെയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ അണിയറ കാഴ്ചകള്‍ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലെ നായിക അന്ന ബെന്നിന്റെ ഓഡീഷന്‍ വീഡിയോയും, കുമ്പളങ്ങി നൈറ്റ്സിന്റെ അണിയറ പ്രവര്‍ത്തകരുടെ ഗെറ്റ് ടുഗെതര്‍ വീഡിയോയമെല്ലാം ഇത്തരത്തില്‍ പുറത്ത് വന്നിരുന്നു. ഈ കൂട്ടത്തിലെ ഏറ്റവും പുതിയതാണ് പ്രേക്ഷകരുടെ പ്രിയ താരമായ ‘ഫ്രാങ്കിമോന്റേ’ത്.

Loading...
Top