മണ്ഡല രൂപീകരണത്തിന് ശേഷം യുഡിഎഫിനെ മാത്രം തുണച്ച പത്തനംതിട്ട

പത്തനംതിട്ട 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ രൂപം കൊണ്ടതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം. കോട്ടയം ജില്ലയുടെ ഭാഗമായ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് പത്തനംതിട്ട ലോകസഭാ മണ്ഡലം.
ReadAlso: ഇടതിനൊപ്പം നിന്ന ആലത്തൂര്‍
മണ്ഡല രൂപീകരണത്തിനുശേഷം നടന്ന രണ്ടു ലോകസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് യു.ഡി.എഫ്. കോണ്‍ഗ്രസിലെ ആന്റോ ആന്റണിയായിരുന്നു രണ്ടു തവണയും വിജയി. 2009 ല്‍ ആന്റോ ആന്റണി 40,82,32 വോട്ടുകളും പ്രധാന എതിരാളി എല്‍.ഡി.എഫിലെ അനന്തഗോപന്‍ 297026 വോട്ടുകളും നേടി. ബി.ജെ.പിയിലെ ബി.രാധാകൃഷ്ണന്‍ 56294 വോട്ടുകള്‍ നേടി. ഭൂരിപക്ഷം 1,11206.
2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിക്ക് ലഭിച്ചത് 358842 വോട്ടുകള്‍. കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസായിരുന്നു ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി. 302651 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയിലെ എം.ടി രമേശ് 138954 വോട്ടുകള്‍ നേടി.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായിരുന്നു മേല്‍ക്കൈ. നാലിടത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്ജും. കാഞ്ഞിരപ്പള്ളിയിലും കോന്നിയിലുമാണ് യു.ഡി.എഫ് വിജയിച്ചത്.
2009 നു ശേഷം മുന്നണികള്‍ക്ക് ലഭിച്ച വോട്ടിംഗ് ശതമാനം
2009 ലോകസഭ: യു.ഡി.എഫ് 51.2, എല്‍.ഡി.എഫ്-37.3, എന്‍.ഡി.എ-7.1
2011 നിയമസഭ: യു.ഡി.എഫ-47.2, എല്‍.ഡി.എഫ്-44.2, എന്‍.ഡി.എ-5.8
2014 ലോകസഭ: യു.ഡി.എഫ്-42.1, എല്‍.ഡി.എഫ്-34.2, എന്‍.ഡി.എ-16.3
2016 നിയമസഭ: യു.ഡി.എഫ്-36, എല്‍.ഡി്എഫ്-37.5, എന്‍.ഡി.എ 16.8
ReadAlso: സുധീരനെ വിജയിയാക്കിയ ആലപ്പുഴയുടെ ആ ‘ചരിത്രം’
2019 ല്‍ ലോകസഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം
ആകെ വോട്ടര്‍മാര്‍-13,40,193
സ്ത്രീകള്‍-6,98,178
പുരുഷന്മാര്‍-6,41,473
ഭിന്നലിംഗക്കാര്‍-2
പുതിയവോട്ടര്‍മാര്‍-7137
ക്രൈസ്തവ സഭകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. ഇതില്‍ 60 ശതമാനം വോട്ടുകളും ഓര്‍ത്തഡോക്‌സ് വിഭാഗത്തിലുള്ളവരുടേത്. പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍പ്പെടുന്ന രണ്ടു സിറ്റിംഗ് എം.എല്‍.എമാര്‍ ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജും അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാറും. വീണ ജോര്‍ജ്ജ് പത്തനംതിട്ടയിലും ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലുമാണ് മത്സരിക്കുന്നത്.
പ്രധാന പ്രചാരണ വിഷയങ്ങള്‍
പത്ത് വര്‍ഷത്തെ വികസനം തന്നെയാണ് പ്രധാന പ്രചരണ ആയുധമാക്കി യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. ദേശീയപാതയുടെ എക്‌സ്റ്റന്‍ഷന്‍, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, കൂടുതലായി കേന്ദ്രീയ വിദ്യാലയങ്ങള്‍, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുകള്‍ എന്നിവയാണ് യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ വികസന മുരടിപ്പാണ് മണ്ഡലത്തിലെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ പഴയ രീതിയില്‍ തന്നെ അവഗണിക്കപ്പെട്ടു. ലോകസഭയില്‍ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ കാര്യമായി ഉയര്‍ത്തിയില്ല. എം.പിയുടെ ഹാജര്‍നില ദേശീയ ശരാശരിയേക്കാള്‍ കുറവ്. 71 ശതമാനമാണ് എം.പിയുടെ ഹാജര്‍നില.
ReadAlso: പൊന്നാനി തെരഞ്ഞെടുപ്പ് ചരിത്രം
കഴിഞ്ഞ മത്സരത്തിലേതുപോലെ ഇത്തവണയും ആറന്മുള വിമാനത്താവളം പ്രചാരണ ആയുധമാകും. എല്ലാ അനുമതിയും നേടിയിട്ടും വിമാനത്താവളം സമരത്തിലൂടെ അട്ടിമറിച്ചെന്ന് എം.പിയും യു.ഡി.എഫും ആരോപിക്കുന്നു. രാഷ്ട്രീയവല്‍ക്കരിച്ച് അട്ടിമറിച്ചവര്‍ തന്നെയാണ് ശബരിമല വിമാനത്താവളത്തിനായി ഇറങ്ങുന്നതെന്ന് യുഡിഎഫ് പറയുന്നുണ്ടെങ്കിലും ഏക്കര്‍ കണക്കിന് പാടം മണ്ണിട്ടു നികത്തി സ്വകാര്യ വ്യക്തിയുടെ കമ്പനി വിമാനത്താവളം തുടങ്ങുന്നതിനെയാണ് എതിര്‍ത്തതെന്നാണ് ഇടതു മുന്നണിയുടെ ചെറുത്ത് നില്‍പ്പ്.
ശബരിമല യുവതീപ്രവേശന വിധിയും വിവാദവും മാവേലിക്കരയിലും പ്രചാരണ വിഷയമാണ്. യുവതീപ്രവേശനം അനുവദിക്കാമെന്ന സുപ്രീംകോടതിയെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാരിന്റേയും സി.പി.മ്മിന്റേയും നിലപാട് ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടിയില്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇനി ഇത് ബൂത്തില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ടാകും. നിലയ്ക്കലിലെ നാമജപപ്രതിഷേധവും തുടര്‍ന്നുണ്ടായ അക്രമങ്ങളും പന്തളത്ത് സി.പി.എം കല്ലേറില്‍ ഒരാള്‍ കൊല്ലപ്പെട്ടതും സര്‍ക്കാരിനെതിരായ വിഷയമാകുമെന്ന് തീര്‍ച്ച. കോണ്‍ഗ്രസും ബി.ജെ.പിയും ഒരു വശത്തും ഇടതുമുന്നണി മറുവശത്തും നില്‍ക്കുന്നതാണ് നിലവിലെ ഇവിടുത്തെ അവസ്ഥ. എന്നാല്‍ കോടതി വിധി അംഗീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നാണ് ആരോപണങ്ങള്‍ക്കുള്ള ഇടതുമുന്നണിയുടെ മറുപടി. പത്തനംതിട്ടയിലെ ഏറ്റവും പ്രധാന പ്രചാരണ വിഷയവും ഇതു തന്നെയാകും.
ReadAlso: ലോക്‌സഭാ ചരിത്രം പറഞ്ഞ് ഇടുക്കി മണ്ഡലം
റബറിന്റേയും കുരുമുളകിന്റേയും ഇഞ്ചി,അടയ്ക്ക എന്നിവയുടേയും വിലയിടിവ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികള്‍ക്കെതിരായ പ്രധാന ആരോപണമാണ്. 428 കിലോമീറ്റര്‍ റബര്‍ കൃഷിയുള്ള മണ്ഡലമാണിത്. കുരുമുളകിന്റെ ഇപ്പോഴത്തെ വില 324 രൂപ മാത്രം. കേന്ദ്രം ഭരിച്ചവരുടെ നിലപാടാണ് കാരണമെന്ന് ആരോപണം. പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മ്മാണവും ആശ്വാസ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും . പൂര്‍ണമായി തകര്‍ന്നുപോയ 640 വീടുകളില്‍ ഒന്നു പോലും പുനഃര്‍നിര്‍മ്മിച്ചു നല്‍കിയില്ല. ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് മൂവായിരത്തോളം വീടുകളില്‍ ധനസഹായം ലഭിച്ചതുമില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ മികവും പിഴവും ചര്‍ച്ചാ വിഷയമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here