Advertisement

തമിഴ്നാട്ടില്‍ വിജയകാന്തിന്‍റെ ഡിഎംഡികെ നാല് സീറ്റുകളിൽ മത്സരിക്കും

March 11, 2019
Google News 1 minute Read
actor vijayakanth hospitalized

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായ നടൻ വിജയകാന്തിന്‍റെ ഡിഎംഡികെ നാല് സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. ഉപമുഖ്യമന്ത്രി പനീർസെൽവത്തിന്‍റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ നടത്തിയ അവസാനവട്ട ചർച്ചകൾക്ക് ശേഷമാണ് ഡിഎംഡികെയ്ക്ക് നാലു സീറ്റുകൾ നൽകാൻ  തീരുമാനമായത്.

Read More: വിജയകാന്തിന്‍റെ ഡിഎംഡികെ എന്‍ഡിഎയുമായി സഖ്യത്തിനില്ല

ആഴ്ചകളോളം തുടർന്ന ചർച്ചകൾക്ക് ശേഷമാണ് ഡിഎംഡികെ അണ്ണാഡിഎംകെ സഖ്യത്തിൽ  ഔദ്യോഗിക ധാരണയായത്. ഡിഎംഡികെയ്ക്കൊപ്പം പിഎംകെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായക കക്ഷി പാർട്ടികളും തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ- ബിജെപി  സഖ്യത്തിന്‍റെ ഭാഗമായി ജനവിധി തേടും.

മൂന്നാം തവണയാണ് തമിഴ്നാട്ടിൽ ബി ജെ പി- അണ്ണാ ഡിഎംകെ സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 1998 മുപ്പത് സീറ്റ് നേടിയ സഖ്യം 2004ൽ എല്ലാ സീറ്റും പരാജയപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here