കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ല: മായാവതി

mayawati

കോണ്‍ഗ്രസുമായി ഒരു സംസ്ഥാനത്തും സഖ്യമുണ്ടാകില്ലെന്ന് ഉറപ്പിച്ച് ബി.എസ്.പി നേതാവ് മായാവതി. ബി.എസ്.പിയുടെ മുതിര്‍ന്ന നേതാക്കളുമായി രാവിലെ നടത്തിയ യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കുകയായരുന്നു അവര്‍. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോള്‍ അത് പരാജയമായിരുന്നെന്നും കോണ്‍ഗ്രസ് അവരുടെ വോട്ടുകള്‍ ബി.എസ്.പിക്ക് നല്‍കാന്‍ തയ്യാറായില്ലെന്നും മായാവതി കുറ്റപ്പെടുത്തി.

Read More: ഭീകരാക്രമണത്തിന്റെ പേരില്‍ മോദി പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു; മായാവതി

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മധ്യപ്രദേശ് രാജസ്ഥാന്‍ ചത്തീസ്ഗഡ് തെരഞ്ഞെടുപ്പ് വേളയില്‍ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടും കോണ്‍ഗ്രസ് പരാജയമായിരുന്നെന്നും പറഞ്ഞു.

കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പി യും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യു.പിയില്‍ 80 സീറ്റിലും തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എസ്.പിയും ബി.എസ്.പിയും 38 സീറ്റുകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് എസ്.പിയും ബി.എസ്.പിയും കൈകോര്‍ത്തത്. സഖ്യം മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top