തുഷാര്‍ വെള്ളാപ്പളളി തൃശൂരില്‍ മത്സരിക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ മത്സരിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തുഷാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നാളെ തുഷാര്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
Read More: തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി
തുഷാര്‍ മത്സരിക്കാന്‍ ബിഡിജെഎസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി മത്സരരംഗത്തുണ്ടാകണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആവശ്യത്തിന് അനുകൂലമായിമായി പ്രതികരിച്ച് ബിഡിജെഎസ്. തൃശ്ശൂരില്‍ നിന്നും തുഷാര്‍ ജനവിധി തേടും.
അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് തീരുമാനം. മത്സരിക്കാനുള്ള സന്നദ്ധത അമിത്ഷായെ അറിയിച്ചതായി തുഷാറുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിന്റെ സാന്നിദ്ധ്യത്തില്‍ കേരളാ ബിജെപി നേതാക്കളുമായി തുഷാര്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ശേഷം മുരളീധര്‍ റാവു കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനെ കാണും.
തൃശ്ശൂര്‍ കൂടാതെ വയനാട്, ആലത്തൂര്‍, ഇടുക്കി, എറണാകുളം എന്നീ സീറ്റുകളാണ് ബിഡിജെഎസിന് ലഭിക്കുക. അതേസമയം തൃശ്ശൂരില്‍ തുഷാര്‍ എത്തുന്നതോടെ കെ.സുരേന്ദ്രന്‍ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറേണ്ടി വരും. പത്തനംതിട്ടയിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും പി.എസ്.ശ്രീധരന്‍പിള്ളയുടെ പേരും അവിടെ ഉയര്‍ന്ന് വന്നിട്ടുണ്ട്. ആറ്റിങ്ങല്‍ സീറ്റിലേക്ക് മാറാന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടെങ്കിലും സുരേന്ദ്രന്‍ വഴങ്ങിയില്ല. ഈ മാസം 16ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here