‘സിമിമോളു’ടെ ഓഡീഷന്‍ വീഡിയോ പുറത്ത്

simi

കുമ്പളങ്ങി നൈറ്റ്സില്‍ ഷമ്മിയുടെ (ഫഹദ്) ഭാര്യ വേഷത്തിലെത്തിയ ‘സിമിമോളെ അങ്ങനെ എളുപ്പം മറക്കാന്‍ സാധിക്കില്ല. ഭര്‍ത്താവിനെയും അയാളുടെ സ്വഭാവത്തേയും മനസിലാക്കിയെടുക്കുന്നതിന് മുമ്പുള്ള ഭാര്യയെ ഗ്രേസ് ആന്റണിയെന്ന നടി ഗംഭീരമായി തന്നെ അവതരിപ്പിക്കുകയും ചെയ്തു. ഗ്രേസ് ആന്റണി എങ്ങനെയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് അറിയാമോ. ഗ്രേസ് ആന്റണിയുടെ ഓഡീഷന്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ReadAlso: ഫഹദിക്ക ‘ഷമ്മി’യായി ഓപ്പോസിറ്റ് നില്‍ക്കുമ്പോള്‍ ‘സിമി’യ്ക്ക് ഭയമൊക്കെ താനെ വന്നോളും; ഗ്രേസ് ആന്റണി
എറണാകുളം പെരുമ്പിള്ളി സ്വദേശിനിയാണ് ഗ്രേസ് ആന്റണി.ഹാപ്പി വെഡ്ഡിംഗിലും താരം അഭിനയിച്ചിട്ടുണ്ട്. ഗ്രേസ് ആന്റണി അഭിനയിച്ച റാംഗിംഗ് കോമഡി സീന്‍ ഇപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ഹിറ്റാണ്. ഓഡീഷന്‍ വീഡിയോ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top