ആവേശം അണപൊട്ടി; ബാരിക്കേഡ് തകര്‍ന്ന് വീഴാന്‍ തുടങ്ങിയ ആരാധകര്‍ക്ക് രക്ഷകനായി വിജയ്

ഇഷ്ടതാരങ്ങളെ കാണുമ്പോള്‍ ആരാധകര്‍ക്ക് ആവേശം അമിതമാകുകയും അത് പല തരത്തിലുള്ള അപകടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുമുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Read more: ആരാധകനായ പട്ടാളക്കാരനെ ഫോണില്‍ വിളിച്ച് വിജയ്; വൈറലായി ഫോണ്‍ സംഭാഷണം

മെര്‍സലിന് ശേഷം സംവിധായകന്‍ ആറ്റിലിയും വിജയിലും ഒന്നിക്കുന്ന പുതിയ സിനിമയുടെ സെറ്റിലാണ് സംഭവം. വിജയ് സെറ്റിലേക്ക് കടന്നുവരുമ്പോള്‍ താരത്തെ കാണാന്‍ ആരാധകര്‍ തിരക്കുകൂടി. ഇതിനിടെ ബാരിക്കേഡ് മുന്നോട്ട് ആയുകയും ആരാധകര്‍ വീഴാന്‍ തുടങ്ങുകയുമായിരുന്നു. ഒരു നിമിഷം പതറിപ്പോയ വിജയ് ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

നേരത്തേ ആരാധകനായ പട്ടാളക്കാരനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുന്ന വിജയ്‌യുടെ സംഭാഷണം വൈറലായിരുന്നു. കടുത്ത ആരാധകനായ കൂടല്ലൂര്‍ സ്വദേശി തമിഴ്‌സെല്‍വനെയായിരുന്നു വിജയ് ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചത്. നാട്ടിലെത്തി ജമ്മു കശ്മീരിലേക്ക് തിരിച്ച തമിഴ്‌സെല്‍വന്‍ നാട്ടിലെത്തുമ്പോള്‍ കാണാമെന്ന് വിജയ് വാക്ക് നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top