Advertisement

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം

March 15, 2019
Google News 0 minutes Read

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. അല്‍പസമയം മുന്‍പാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുന്നു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ആറാം തവണയാണ് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിക്കുന്നത്. ഫെബ്രുവരി 22 ന് ബ്രഹ്മപുരം പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായിരുന്നു. ദിനസങ്ങളോളം രൂക്ഷമായ പുക പരിസരപ്രദേശങ്ങളില്‍ തങ്ങിനിന്നിരുന്നു.

കൊച്ചി കോര്‍പ്പറേഷനു പുറമേ തൃക്കാക്കര ആലുവ അങ്കമാലി മുനിസിപ്പാലിറ്റികളിലെയും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലേയും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇപ്പോള്‍ എത്തുന്നത് ബ്രഹ്മപുരത്തെ പ്ലാന്റിലേക്കാണ്. ഇവിടെയെത്തുന്ന മാലിന്യങ്ങള്‍ വേര്‍ത്തിരിക്കുകയോ ശാസ്ത്രീയമായി സംസ്‌ക്കരിക്കയോ ചെയ്യുന്നില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കം അവിടവിടെ കുന്നുകൂടിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടെ തീപടര്‍ന്നു പിടിച്ചാല്‍ അത് അണക്കുക പ്രയാസമാണ്. അഗ്നിശമന ഉപകരണങ്ങള്‍ സ്ഥിരമായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here