Advertisement

‘ ഇന്ന് വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും പക്ഷേ ഒരുനാൾ നിങ്ങൾ എന്നെ നോക്കി അസൂയപ്പെടും’ വൈറലായി ടൊവിനോയുടെ പോസ്റ്റ്

March 16, 2019
Google News 1 minute Read

നടൻ ടൊവിനോ തോമസ് എട്ടു വർഷം മുമ്പ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു.

‘ഇന്നു നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’

2011 ജൂൺ 28ന് ടൊവിനോ ഫെയ്‌സ്ബുക്കിൽ കുറിച്ചതാണിത്. ഈ വാക്കുകൾ അതുപോലെ തന്നെ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചുവെന്നതാണ് ഇപ്പോൾ പോസ്റ്റ് വൈറലാവാൻ കാരണം.

Read Also :  ഒടുവിൽ ടൊവിനോ സൂപ്പർ മാൻ ആയി; പറക്കുന്ന വീഡിയോ വൈറൽ

ഈ കുറിപ്പ് ആരാധകരിലാരോ ആണ് വീണ്ടും ഷെയർ ചെയ്ത് വൈറലാക്കി മാറ്റിയത്. അന്ന് ടൊവിനോയുടെ കുറിപ്പിനു താഴെ പരിഹസിച്ച് കമന്റ് ചെയ്തവർക്കു നേരെയും രോഷമിരമ്പുന്നുണ്ട്. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം സഹനടനായും വില്ലനായും മലയാളസിനിമയിൽ തന്റേതായ ഇടം നേടി. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടനാണ് ടൊവിനോ.  മാരി 2 വിലൂടെ തമിഴിലും ടൊവിനോ ശ്രദ്ധനേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here