സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ വീട് കയറി ആക്രമിച്ചതിന് കേസ്

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ വീട് കയറി ആക്രമിച്ചതിന് കേസ്. ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിലുള്ള ആല്‍വിന്റെ വീട്ടില്‍ റോഷന്‍ ആന്‍ഡ്രൂസ് സുഹൃത്ത് നവാസുമായി എത്തി ആക്രമിച്ചെന്നാണ് കേസ്.

അതേസമയം, റോഷന്റെ പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. തന്നെയും സുഹൃത്ത് നവാസിനേയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ആല്‍വിന്‍ ആന്റണി, സുഹൃത്ത് ബിനോയ് എന്നിവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പരസ്പരം ആക്രമിച്ചു എന്ന പരാതിയില്‍ സൗത്ത് പൊലീസ് ആണ് നാലുപേര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

എന്താണ് ഇവര്‍ക്കിടിയിലെ പ്രശ്‌നമെന്ന് വ്യക്തമായിട്ടില്ല. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top