റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

roshan andews

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് വിലക്ക്. റോഷന്റെ സിനിമകള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ സംഘടനയുമായി ബന്ധപ്പെടണമെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. റോഷന്‍ ആന്‍ഡ്രൂസ് ഗുണ്ടകളേയും കൂട്ടി എത്തി വീട്ടില്‍ കയറി ആക്രമിച്ചെന്ന് ആക്രമിച്ചെന്ന് കാണിച്ച് ആല്‍വിന്‍ ആന്റണി പരാതി നല്‍കിയിരുന്നു.
ReadAlso: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ വീട് കയറി ആക്രമിച്ചതിന് കേസ്
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 12മണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിക്കുന്നത്. തന്റെ മകളേയും റോഷന്‍ ആന്‍ഡ്രൂസ് വെറുതേ വിട്ടില്ലെന്നാണ് ആല്‍വിന്‍ ആന്റണിയുടെ പരാതി.

ആല്‍വിന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റായിരുന്നു. എന്നാല്‍ മയക്കുമരുന്നിന് അടിമയായതിനാല്‍ ഇയാളെ പുറത്താക്കിയെന്നുമാണ് റോഷന്‍ പറയുന്നു. ഇതിന്റെ പ്രതികാരമെന്നോണം തന്നെ കുറിച്ച് അപവാദ പ്രചരണം നടത്തി ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ തന്നെയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.

ആല്‍വിന്‍ റോഷന്‍ ആന്‍ഡ്രൂസിന് എതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയിന്മേൽ നടപടി വേഗത്തിലാക്കാമെന്ന് ഡിജിപി ഉറപ്പ് നൽകിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി. തന്നെയും കുടുംബത്തെയും റോഷൻ ആൻഡ്രൂസും സംഘവും വീട് കയറി ആക്രമിച്ചെന്ന പരാതി എറണാകുളം സൗത്ത് പൊലീസിന് നൽകിയെങ്കിലും ,പൊലീസ് നടപടി വൈകിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിയെ സമീപിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കൾക്കൊപ്പമാണ് ആൽവിൻ ആൻറണിയും കുടുംബവും ഡിജിപിയെ കാണാനെത്തിയത്. പരാതിയിന്മേൽ നടപടി വേഗത്തിലാക്കാമെന്ന് ഡിജിപി ഉറപ്പ് നൽകിയതായും, പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നും, ആൽവിൻ ആന്റണിയും ഭാര്യയും പറഞ്ഞു..
സംഘടനയോട് ആലോചിച്ചതിനു ശേഷമേ റോഷൻ ആൻഡ്രൂസിനെ വച്ച് പടം ചെയ്യുന്ന കാര്യത്തിൽ നിർമാതാക്കൾ തീരുമാനമെടുക്കാൻ പാടുള്ളുവെന്നും നേതാക്കൾ വ്യക്തമാക്കി. ആല്‍വിന്‍ ആന്റണിയുടെ മകനുമായുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പരാതിയിൽ പറയുന്നു. റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റന്റായിരുന്നു ആൽവിൻ ആന്റണിയുടെ മകൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top