ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി വിവാദങ്ങള്‍ ഉയരുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി.
ജനകീയരായ നേതാക്കള്‍ക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലടക്കം വിവാദങ്ങള്‍ക്ക് വഴിതുറന്നത് ശരിയായില്ലെന്നും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.
ReadAlso: ബിജെപി സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി രവീന്ദ്ര ജഡേജയുടെ ഭാര്യ; ജാംനഗറില്‍ ഹാര്‍ദിക് പട്ടേലിനെതിരെ മത്സരിച്ചേക്കും
ശബരിമല ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം നീട്ടിക്കൊണ്ട് പോയതാണ് ആര്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ജനസ്വാധീനമുള്ള നേതാക്കളുണ്ടായിട്ടും അവര്‍ക്ക് സീറ്റ് നിശ്ചയിച്ച് നല്‍കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റി. പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാണെന്ന തരത്തില്‍
അനാവശ്യ വിവാദങ്ങള്‍ക്ക് ഇത് വഴിവച്ചെന്നും ആര്‍എസ്എസ് സംസ്ഥാന നേതൃത്വം ആരോപിച്ചു.
പത്തനംതിട്ടയുടെ കാര്യത്തിലാണ് ആര്‍എസ്എസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയത്. ശബരിമല സമരത്തിന്റെ ഈറ്റില്ലമെന്ന നിലയില്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങേണ്ടത് ഇവിടെയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മറ്റുള്ളവര്‍ സജീവമായിട്ടും കാഴ്ചക്കാരാകേണ്ട അവസ്ഥയിലാണ് പ്രവര്‍ത്തകരെന്നും ആര്‍എസ്എസ് ആക്ഷേപം ഉന്നയിച്ചു.
ReadAlso: ശ്രീധരന്‍പിള്ളയുടെ പ്രസംഗം പുറത്തുവിട്ട സംഭവം; യുവമോര്‍ച്ച ഐടി സെല്‍ കണ്‍വീനറെ പുറത്താക്കി
കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടനുണ്ടാകണം എന്നാണ് ആവശ്യം. ഇതിനിടെ അമിത്ഷാ ഉള്‍പ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജുകളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിരെയും സുരേന്ദ്രന് അനുകൂലമായും പോസ്റ്റുകള്‍ പ്രവഹിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here