പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന സംഭവം; ഒരാൾ അറസ്റ്റിൽ

പെരുന്തേനരുവി ഡാം തുറന്നു വിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശി സാനുവാണ് പോലീസ് പിടിയിലായത്.

നേരത്തെ കെഎസ്ഇബി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ട് പ്രകാരം സുരക്ഷ വീഴ്ച്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഒന്നിലധികം പേർക്ക് സംഭവത്തിൽ പങ്കുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ഒരാൾക്ക് മാത്രമായി ഷട്ടർ ഉയർത്താൻ കഴിയില്ല. കുറഞ്ഞത് മൂന്നു പേരെങ്കിലും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡാമിനെക്കുറിച്ചും ഷട്ടറിനെക്കുറിച്ചും അറിയാവുന്നവരാണിവർ. പ്രദേശവാസികളായവരെ സംശയിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Read Also : പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ തുറന്ന സംഭവം; സുരക്ഷാ വീഴ്ചയുണ്ടായതായി കെ.എസ്.ഇ.ബി റിപ്പോര്‍ട്ട്

തുറന്നുവിട്ടതിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും മൂന്നു മാസമായി ഡാമിൽ സെക്യൂരിറ്റി ജീവനക്കാരില്ലെന്നും കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് പത്തനംതിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിട്ടത്. ഷട്ടറിന് കേടുപാടുകൾ വരുത്തുകയും സമീപത്തായി സൂക്ഷിച്ചിരുന്ന സ്വകാര്യവ്യക്തിയുടെ വള്ളം തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top