‘കുട്ടി ജാനു’വിന്റെ റൗഡി ബേബി

janu

റൗഡി ബേബി എന്ന ഗാനം കേള്‍ക്കാത്തവരായി ആരുണ്ട്? വിവാഹ റിസപ്ഷനുകളിലും, ടിക് ടോകിലുമെല്ലാം ഈ പാട്ട് തന്നെയാണ് താരം. ചലച്ചിത്രതാരങ്ങള്‍ അടക്കം നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുകള്‍ വച്ചത്. എന്നാല്‍ അടുത്തിടെ ഒരു താരം ഈ ഗാനത്തിനൊപ്പം നൃത്തം ചെയ്തതത് ഹിറ്റായിരിക്കുകയാണ്. മറ്റാരുമല്ല 96എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച കുട്ടി ജാനുവാണ് ഈ ഗാനത്തിന് ചുവടുകള്‍ വച്ചത്. ഒരു പുരസ്കാര വേദിയിലായിരുന്നു കുട്ടി ജാനു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഗൗരി ജി കൃഷ്ണന്റെ പെര്‍ഫോമന്‍സ്.

ReadAlso: ആ തകർപ്പൻ നൃത്ത രംഗങ്ങൾ പ്രഭുദേവ പഠിപ്പിച്ചതിങ്ങനെ; റൗഡി ബേബി മേക്കിംഗ് വീഡിയോ 
സായ് പല്ലവിയും ധനുഷും ഒരുമിച്ചെത്തിയ ഈ ഗാനം വലിയ ഹിറ്റായിരുന്നു. ഇപ്പോഴും ഈ ഗാനത്തിന്റെ ട്രെന്റ് അവസാനിച്ചിട്ടില്ല. പ്രഭുദേവയുടെ കൊറിയോഗ്രാഫിയില്‍ ധനുഷും സായ് പല്ലവിയും കാഴ്ച വച്ച തകര്‍പ്പന്‍ ഡാന്‍സ് തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെന്നിന്ത്യന്‍ ഗാനമെന്ന ബഹുമതിയും ഈ ഗാനത്തിന് ലഭിച്ചിട്ടുണ്ട്. ധനുഷും ദിയയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം.

ഡാന്‍സ് വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top