ശബ്ദം കൊണ്ട് പൂരമൊരുക്കി റസൂല്‍ നായകനാകുന്ന ദ സൗണ്ട് സ്റ്റോറി; ടീസര്‍ കാണാം

rasool

തൃശ്ശൂര്‍ പൂരം ശബ്ദത്തില്‍ ആവാഹിച്ച് റസൂല്‍ പൂക്കുട്ടി നായകനാകുന്ന ചിത്രം ദ സൗണ്ട് സ്റ്റോറിയുടെ ടീസറെത്തി. ഏപ്രില്‍ അഞ്ചിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു സ്വപ്നത്തിന് പിന്നാലെ ഒരു സൗണ്ട് എന്‍ജിനീയര്‍ നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്. അന്ധനായ ഒരു പൂരപ്രേമിയുടെ കഥകൂടിയാണിത്. തൃശ്ശൂര്‍ പൂരത്തിന്റേ ശബ്ദാലേഖനം നടത്തുന്നതിന് ഒരു സംഘം നേരിടുന്ന തടസ്സങ്ങളാണ് ചിത്രത്തിന്റെ ഇതി വൃത്തം. രാജീവ് പനക്കലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രസാദ് പ്രഭാകറിന്റേതാമ് രചന. നാല് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. ഈ ചിത്രത്തിന്റെ ശബ്ദ സംവിധാനവും റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top