ഇന്ത്യൻ കളിക്കാർക്ക് ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല

ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല. കളിക്കാർ പറയുന്നത് പ്രകാരം രണ്ട് മണിക്കൂറിൽ കൂടുതൽ പബ്ജി കളിച്ചാൽ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും.പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങൾ പരമാവധി പരിധി എത്താൻ പോവുകയാണെന്ന സന്ദേശവും ലഭിക്കും.

ആറ് മണിക്കൂറിന് ശേഷം കളിക്കാർക്ക് ‘ഹെൽത്ത് റിമൈന്റർ’ എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടർന്ന് കളിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ആറ് മണിക്കൂർ നേരം കളിച്ചവർക്ക് 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം നൽകുന്നത്. അതിന് ശേഷം വീണ്ടും കളിക്കാം.

Read Also : പബ്ജി കളിച്ചതിന് ഗുജറാത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍

പബ്ജി കൂട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന് വിമർശനം പലയിടത്തും വന്നിരുന്നു. പിന്നാലെ ചൈനയിൽ 13 വയസിൽ താഴെയുള്ള കുട്ടികൾ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു.

പിന്നീട് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പബ്ജിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പബ്ജി കളിച്ചതിന് ഗുജറാത്തിലെ രാജ്കോട്ടില്‍ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ആറേ പേര്‍ ബിരുധ വിദ്യാര്‍ത്ഥികളായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More