കൊടുംചൂട്; സംസ്ഥാനത്ത് അങ്കണവാടികളുടെ പ്രവര്‍ത്തനസമയം മാറ്റുന്നു

സംസ്ഥാനത്ത് ചൂട് വളരെയധികം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരേയോ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരേയോ ആക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Read Also; ചൂട്; രാവിലെ 11മുതല്‍ മൂന്ന് വരെ ഡ്രൈവിംഗ് ടെസ്റ്റില്ല

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സൗകര്യം പരിഗണിച്ചാകും സമയക്രമം തീരുമാനിക്കുക. വേനല്‍ കടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടത്തുംഅങ്കണവാടികള്‍ അടച്ചിടേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top