വടകരയില്‍ ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കിയെന്ന് പി ജയരാജന്‍

p jayarajan

വടകരയില്‍ ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കി മാറ്റിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. ബിജെപിയിലേക്കുള്ള പാലം ആയിട്ടാണ് കോണ്‍ഗ്രസ് ആര്‍എംപിയെ ഉപയോഗിക്കുന്നത്. ആര്‍എംപി ചെറിയ പാര്‍ട്ടി മാത്രമാണെന്നും കോലിബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയില്‍ ഉണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എറണാകുളത്തെ കോടതിയില്‍ എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം. നാലു കേസുകളിലാണ് എറണാകുളത്തെ സിജെഎം കോടതി പി ജയരാജന് ജാമ്യം അനുവദിച്ചത്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ മെയ് 6 വരെയും, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ മാര്‍ച്ച് 28 വരെയും കോടതി ജാമ്യം അനുവദിച്ചു. വടകരയില്‍ ഏത് അവിശുദ്ധ കൂട്ടുകെട്ടിനെയും ഇടത് പക്ഷം തോല്‍പ്പിക്കുമെന്ന് പി ജയരാജന്‍ പറഞ്ഞു.

Read more: വടകരയില്‍ കെ മുരളീധരനെ പരിഗണിക്കുന്നത് തമ്മിലടിയുടെ ഭാഗമായെന്ന് പി ജയരാജന്‍

വടകരയില്‍ തനിക്കെതിരെ മത്സരിക്കാന്‍ ആളില്ലായിരുന്നു. മുല്ലപ്പള്ളി ഉള്‍പ്പടെ പിന്മാറി. ആശ്വാസസ്ഥാനാര്‍ത്ഥി എത്തി എന്ന് പറയുന്നതില്‍ കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് രാഷ്ട്രീയ കേസുകളില്‍ ജാമ്യമെടുക്കുന്നതിനായാണ് പി ജയരാജന്‍ എറണാകുളത്തെ സിജെഎം കോടതിയില്‍ എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top