സാഫ് കപ്പ് അഞ്ചാം തവണയും സ്വന്തമാക്കി ഇന്ത്യൻ വുമൻസ് ടീം

saf games

സാഫ് കപ്പ് വനിതാ ഫുട്‌ബോൾ കിരീടം തുടർച്ചയായ അഞ്ചാം തവണയും സ്വന്തമാക്കി ഇന്ത്യ. കലാശപ്പോരാട്ടത്തിൽ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തറപറ്റിച്ചാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഡാലിമ, ഗ്രേസ്, അഞ്ജു എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. സാബിത്രയാണ് നേപ്പാളിൻറെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഒറ്റക്കളിയും തോൽക്കാതെയാണ് സാഫ് കപ്പിൽ ഇന്ത്യൻ വനിതകൾ വിണ്ടും മുത്തമിട്ടത്. കലാശക്കളിയിൽ വഴങ്ങിയ ഒരു ഗോൾ മാത്രമാണ് ഇന്ത്യൻ വലയിലെത്തിക്കാൻ എതിരാളികൾക്ക് സാധിച്ചത്.

Read Also : സാഫ് കപ്പ്; ഇന്ത്യ ഫൈനലില്‍

ബംഗ്ലാദേശിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാലദ്വീപിനെയുമാണ് ഇന്ത്യ അടിയറവ് പറയിച്ചത്. 2010ൽ ആരംഭിച്ച സാഫ് കപ്പിൻറെ ചരിത്രത്തിൽ ഇന്ത്യ ഇതുവരെ ഒറ്റക്കളിയും തോറ്റിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top