‘താന്‍ സംസാരിച്ചത് കോണ്‍ഗ്രസിന്റെ പേരിലല്ല, പൗരന്‍ എന്ന നിലയില്‍’; വിവാദത്തില്‍ സാം പിത്രോഡ

താന്‍ സംസാരിച്ചത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായല്ലെന്ന് സാം പിത്രോഡ. പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പിത്രോഡ രംഗത്തെത്തിയിരിക്കുന്നത്. പൗരന്‍ എന്ന നിലയിലുള്ള താന്‍ അഭിപ്രായം പറഞ്ഞതെന്നും പിത്രോഡ വ്യക്തമാക്കി.
ഇന്ത്യ വ്യോമാക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബലാകോട്ടില്‍ എന്ത് നടന്നു എന്നറിയാന്‍ പൗരന്‍ എന്ന നിലയില്‍ തനിക്ക് അവകാശം ഉണ്ട്. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. തന്റെ പ്രസ്താവനയില്‍ വിവാദമായ ഒന്നും ഇല്ല. ബാലിശമായ കാര്യങ്ങള്‍ ഉയര്‍ത്തി തന്റെ പ്രസ്താവനയെ വിവാദമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിത്രോഡയെ വസതിയിലേക്ക് വിളിപ്പിച്ചു. ഇരുവരും രാഹുലിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്.
മുംബൈ ഭീകരാക്രമണം നടത്തിയത് 8 ഭീകരര്‍ ആണെന്നും അതിന്റെ പേരില്‍ പേരില്‍ പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു പിത്രോഡയുടെ വിവാദ പ്രസ്താവന. പുല്‍വാമയില്‍ ഉണ്ടായത് പോലുള്ള ഭീകരാക്രമണം എല്ലാ കാലത്തും നടക്കുന്നുണ്ട്. മുംബൈയില്‍ ഉണ്ടായതും അത്തരത്തില്‍ ഒന്നാണ്. അന്ന് പാക്കിസ്ഥാനെ ആക്രമിക്കാന്‍ വ്യോമ സേനയെ അയക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ പ്രശ്‌നത്തെ കൈകാര്യം ചെയ്യണം എന്ന് താന്‍ കരുതുന്നില്ലെന്നും പിത്രോഡ പറഞ്ഞിരുന്നു.
#WATCH Sam Pitroda,Indian Overseas Congress Chief, says, “8 people(26/11 terrorists) come&do something, you don’t jump on entire nation(Pakistan).Naive to assume that just because some people came &attacked,every citizen of that nation is to be blamed.I don’t believe in that way” pic.twitter.com/K66Ds4p3ke
— ANI (@ANI) March 22, 2019
പിത്രോഡയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഭീകരതക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്് തയ്യാറല്ല എന്ന് തെളിയിക്കുന്നതാണ് സാം പിത്രോഡയുടെ പ്രസ്താവനയെന്ന് നരേന്ദ്ര മോദി വിമര്‍ശിച്ചു. ഇന്ത്യന്‍ സേനയെ വീണ്ടും വീണ്ടും പ്രതിപക്ഷം അവഹേളിക്കുകയാണെന്നും ഇത്തരം പ്രസ്താവനകളെ ചോദ്യം ചെയ്യാന്‍ പൗരന്മാര്‍ രംഗത്ത് വരണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
PM Narendra Modi: The most trusted advisor and guide of the Congress President has kick-started the Pakistan National Day celebrations on behalf of the Congress, ironically by demeaning India’s armed forces. Shame https://t.co/gKqebhhR9l
— ANI (@ANI) March 22, 2019
PM Narendra Modi: Loyal courtier of Congress’ royal dynasty admits what the nation already knew- Congress was unwilling to respond to forces of terror.This is a New India- we will answer terrorists in a language they understand and with interest https://t.co/OZTE0san20
— ANI (@ANI) March 22, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here