Advertisement

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെ മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

March 22, 2019
Google News 0 minutes Read

പേരാമ്പ്ര സി.കെ.ജി ഗവ.കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വടകരമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പേരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മുരളീധരന്‍.  കോളേജിന്റെ ഗേറ്റിനടുത്തേക്ക് മുരളീധരന്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം എത്തുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗേറ്റ് അടയ്ക്കുകയും ഉള്ളില്‍ നിന്നും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

പിന്നീട് മുരളീധരന്‍ അകത്തുകടന്നെങ്കിലും കോളേജിന്റെ ഇടനാഴിയില്‍ മുരളീധരന് തടസ്സമായി നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇതോടെ കെഎസ് യു പ്രവര്‍ത്തകരും സ്ഥലത്ത് സംഘടിച്ച് എസ്എഫ്‌ഐ ക്കെതിരെ മുദ്രാവാക്യം വിളി തുടങ്ങി. സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ മുരളീധരന്‍ ഇവിടെ നിന്നും മടങ്ങുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here