ശ്രദ്ധ കപൂർ വിവാഹിതയാകുന്നു

shraddha kapoor to tie knot

ബോളിവുഡിൽ നിന്നും വീണ്ടുമൊരു വിവാഹ വാർത്ത. നടി ശ്രദ്ധ കപൂർ വിവാഹിതയാകുന്നു എന്നുളള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷൻ ശ്രേഷ്ഠയാണ് ശ്രദ്ധയുടെ വരൻ. 2020 ഓടെ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. 2010ൽ പുറത്തിറങ്ങിയ തീൻ പത്തി ആയിരുന്നു ശ്രദ്ധ കപൂറിന്റെ ആദ്യ ചിത്രം. പിറകെ പുറത്തിറങ്ങിയ ലവ് കാ ദ എൻഡ് എന്ന ചിത്രത്തിൽ ശ്രദ്ധ ആദ്യമായി നായികാ വേഷത്തിലെത്തി.

Read Also : സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു; നായികയായി എത്തുന്നത് ഈ താരപുത്രി

2013ൽ പുറത്തിറങ്ങിയ ആഷിഖ്വി 2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തു. ശേഷം വാണിജ്യ വിജയമായിരുന്ന ഏക് വില്ലനിലും (2014) നിരൂപക പ്രശംസ നേടിയ ഹൈദറിലും (2014) ശ്രദ്ധ അഭിനയിച്ചു. പിന്നീട് പുറത്തു വന്ന ശ്രദ്ധ കപൂറിനിന്റെ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top