രോഹിത് വെമുല പ്രക്ഷോഭ നായകന്‍ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

രോഹിത് വെമുല പ്രക്ഷോഭ നായകന്മാരില്‍ ഒരാളായ വിജയ് കുമാര്‍ പെദപുടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായാണ് വിയജ് കുമാര്‍ മത്സരിക്കുക.
ആന്ധ്രയിലെ ജനറല്‍ സീറ്റായ പര്‍ചുരു മണ്ഡലത്തില്‍ നിന്നുമാണ് വിജയ് കുമാര്‍ മത്സരിക്കുക. തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് ഹൈദരബാദ് സര്‍വകലാശാലയാണെന്ന് വിജയ് കുമാര്‍ പറയുന്നു. ദലിത് വിഭാഗം സംവരണ സീറ്റുകളില്‍ മാത്രമേ മത്സരിക്കാവൂ എന്നും ജനറല്‍ സീറ്റുകള്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ളതാണെന്നുമുള്ള തെറ്റായ കീഴ്‌വഴക്കം പര്‍ചുരയില്‍ നിലനില്‍ക്കുന്നതായും വിജയ് പറയുന്നു.
ഹൈദരാബാദ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ അപ്പറാവും രോഹിത് വെമുലയ്‌ക്കൊപ്പം പുറത്താക്കിയ അഞ്ച് വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു വിജയ് കുമാര്‍. ഹോസ്റ്റലില്‍ ഉള്‍പ്പെടെ പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രോഹിതും വിജയ് കുമാറും മറ്റ് മൂന്ന് പേരായ ശേഷു, ദൊന്ത, പ്രശാന്ത്, സുങ്കണ്ണ എന്നിവരും ക്യാമ്പസില്‍ ടെന്റ് ക്ടെടി. ഇതിനിടെയാണ് വിഷയത്തില്‍ കേന്ദ്ര മന്ത്രാലയം ഇടപെടുന്നതും സര്‍വകലാശാലയില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്ന് രോഹിത് ആത്മഹത്യ ചെയ്യുന്നതും. തന്റെ ജനനം തന്നെയാണ് തനിക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റെന്ന് എഴുതിവെച്ചായിരുന്നു രോഹിത് ജീവിതം അവസാനിപ്പിച്ചത്. രോഹിതിന്റെ ആത്മഹത്യ രാജ്യ വ്യാപകമായി വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഇടയാക്കി.
ക്യാമ്പസിലെ വിദ്യാര്‍ഥി സമരപോരാട്ടങ്ങളില്‍ മുന്നണി പോരാളിയായ വിജയ്, ദലിത് പിന്നോക്കക്കാരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും കാമ്പസിലെ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. രോഹിത് വെമുല പ്രക്ഷോഭത്തിനിടെ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ എഎസ്എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയ് കുമാര്‍, മറ്റു സഖ്യകക്ഷികള്‍ക്കെതിരെ കാമ്പസിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. എഎസ്എ ആന്ധ്രപ്രദേശ് യൂണിറ്റ് അധ്യക്ഷനായും വിജയ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 11 നാണ് ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here