മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സീറ്റ് വിഭജനം പൂര്‍ത്തിയായി

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ ധാരണയായി. കോണ്‍ഗ്രസ് 24 സീറ്റിലും എന്‍സിപി 20 സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന്‍ അറിയിച്ചു. സ്വാഭിമാനി ശേത്കാരി സംഘടന രണ്ട് സീറ്റിലും ബഹുജന്‍ വികാസ് അഘാഡി, യുവ സ്വാഭിമാന്‍ പക്ഷ എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീല്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. വിഖേ പാട്ടീലിന്റെ മകന്‍ സുജയ് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേർന്നത്.  ദിവസങ്ങള്‍ക്കു മുമ്പേ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിരുന്നു. 25 സീറ്റുകളില്‍ ബിജെപിയും 23 സീറ്റുകളില്‍ ശിവസേനയുമാണ് മത്സരിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top