‘ലിപ് ലോക്ക് ചെയ്താൽ എന്താണ് കുഴപ്പം’; നടി രശ്മിക

ലിപ് ലോക്ക് സീൻ കൊണ്ട് മാത്രം ഒരു സിനിമയെ വിലയിരുത്തരുതെന്ന് നടി രശ്മിക. പുതിയ ചിത്രമായ ഡിയർ കോമ്രേഡിലെ വിജയ് ദേവരക്കൊണ്ടയുടൊപ്പമുള്ള ലിപ് ലോക്ക് സീൻ വിവാദമായ സാഹചര്യത്തിലായിരുന്നു രശ്മികയുടെ മറുപടി.

ഡിയർ കൊമ്രേഡിൽ അങ്ങനെയൊരു രംഗം ആവശ്യമായിരുന്നു. ചിത്രത്തിലെ എന്റെ കഥാപാത്രത്തോട് ഞാൻ പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. അതിന് വേണ്ടിയാണ് ചുംബന രംഗത്തിൽ അഭിനയിച്ചത്. ലിപ് ലോക്ക് ചെയ്താൽ എന്താണ് കുഴപ്പം. രശിമിക ചോദിച്ചു.

ആ രംഗം മാത്രം കണ്ട് എങ്ങനെയാണ് ഒരു സിനിമയെ വിലയിരുത്തുന്നതെനംനു സിനിമ മുഴുവൻ കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണമെന്നും രശ്മിക ചിത്രത്തിന്റെ ടീസറിലെ ഗാനരംഗത്തിലാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയുമായുള്ള ലിപ്പ് ലോക്ക് രംഗമുള്ളത്.

Read Also : കണ്ണിൽ മുളക് തേക്കും; കരഞ്ഞാൽ മുഖത്ത് അടിക്കും; അപ്പൊഴേക്കും പ്രതികരിക്കാൻ പോലും വയ്യാത്തത്ര കുഴഞ്ഞ് പോയിരുന്നു നന്ദിനി

രത് കമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് സാരംഗുമാണ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം.

ചിത്രം അനൗൺസ് ചെയ്തപ്പോൾ മലയാള ചിത്രം സി.ഐ.എയുടെ റീമേക്ക് ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഡിയർ കൊമ്രേഡ് സി.ഐ.എയുടെ റീമേക്ക് അല്ലെന്ന് സംവിധായകൻ ഭരത് കമ്മ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top