‘ഞാനൊരു ബ്രാഹ്മണനാണ്, എനിക്ക് കാവൽക്കാരനാവാൻ കഴിയില്ല’ : സുബ്രഹ്മണ്യൻ സ്വാമി

മോദിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ന്റെ ഭാഗമായി നേതാക്കളുടെ പേരിന് മുമ്പ് ‘ചൗക്കീദാർ’ എന്ന് ചേർക്കുമ്പോൾ താൻ അങ്ങനെ വെക്കാത്തത് ബ്രാഹ്മണനായത് കൊണ്ടാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. തമിഴ് ടിവി ചാനലായ തന്തി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാമി ഇത് പറഞ്ഞത്.

നേതാക്കളെല്ലാം ട്വിറ്ററിൽ പേരിന് മുമ്പ് ‘ചൗക്കീദാർ’ എന്ന് ചേർക്കുമ്പോൾ താങ്കളെന്താണ് പേര് മാറ്റാത്തതെന്ന് അവതാരകൻ ചോദിച്ചപ്പോൾ ‘ഞാൻ ബ്രാഹ്മണനാണ്. എനിക്ക് കാവൽക്കാരനാവാൻ പറ്റില്ല. ഞാൻ ഉത്തരവിടുകയും കാവൽക്കാർ അത് അനുസരിക്കണം’ എന്നാണ് സുബ്രഹ്മണ്യൻ സ്വാമി മറുപടി നൽകിയത്.

Read Also : മുത്തലാഖ് നിരോധന വിധിയെ അനുകൂലിച്ചവരാണ് ശബരിമല വിധിയെ എതിര്‍ക്കുന്നത്: സുബ്രഹ്മണ്യ സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിക്കും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് വലിയ അറിവില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി ഇന്നലെ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top