വേണ്ട എന്ന് ചിന്മയ് പറയുന്നത് വരെ അവര്‍ എന്റെ സിനിമയില്‍ പാടുമെന്ന് ഗോവിന്ദ് വസന്ത
വേണ്ട എന്ന് ചിന്മയ് പറയുന്നത് വരെ അവര്‍ എന്റെ സിനിമയില്‍ പാടുമെന്ന് ഗോവിന്ദ് വസന്ത. മീടൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഗായിക ചിന്മയിക്ക് എതിരെ അപ്രഖ്യാപിത വിലക്ക് നിലനില്‍ക്കുന്നുണ്ട്. ഗാനരചയിതാവ് വൈരമുത്തുവിന് എതിരെയാണ് ചിന്മയി മീ ടൂ ആരോപണം നടത്തിയത്. ഇതിന് പിന്നാലെ ഡബ്ബിംഗ് സംഘടനയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തി. അപ്രഖ്യാപിത വിലക്കായിരുന്നു ഇത്.
മീ ടുവെളിപ്പെടുത്തലിന് ശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്ന് ചിന്മയി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗോവിന്ദ് വസന്തയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം ചെയ്ത 96 എന്ന ചിത്രത്തില്‍ ചിന്മയി പാടിയിരുന്നു. മാത്രമല്ല ചിത്രത്തിലെ നായിക തൃഷയ്ക്ക് ശബ്ദം നല്‍കിയതും ചിന്മയി ആയിരുന്നു. വിലക്കുകളൊന്നും തന്നെ ബാധിക്കില്ലെന്നും ചിന്മയി പറ്റില്ലെന്ന് പറയുന്നത് വരെ തന്നെ ചിത്രങ്ങളില്‍ പാടുമെന്നുമാണ് ഗോവിന്ദ് വസന്തയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here