സോഷ്യൽ മീഡിയയിൽ വൈറലായി ‘ലച്ചു’വിന്റെ കിടിലൻ മേക്കോവർ
ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച മിടുക്കിയാണ് ജൂഹി റുസ്തഗി. ഒരു പക്ഷേ പരമ്പരയിലെ ‘ലച്ചു’ എന്ന പേരിൽ തന്നെയാണ് താരം കുടുംബ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. ‘ലച്ചു’വിന്റെ കിടിലൻ മേക്കോവറാണ് ഇന്ന്
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
View this post on Instagram
? ?@ajmal_photography_ ?@paisleestudio Styling @asaniya_nazrin Mua @ashna_aash
ജൂഹിയുടെ സഹപാഠിയിലൂടെയാണ് പരമ്പരയിൽ എത്തുന്നത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പരമ്പരയിൽ എത്തിയതാണ് ജൂഹി. ഇപ്പോൾ ഉപ്പും മുളകും കുടുംബവും ജൂഹിക്ക് സ്വന്തം വീട് പോലെ തന്നെയാണ്.
ജൂഹിയുടെ അച്ഛൻ രാജസ്ഥാനിയാണ്. അമ്മ മലയാളിയും. ഇപ്പോൾ ഉപ്പും മുളകും പരമ്പരയ്ക്ക് പുറമെ പരസ്യ ചിത്രങ്ങളിലും ജൂഹി പ്രത്യക്ഷപ്പെടാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here