‘ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണം’ മുഷ്ടിചുരുട്ടി ജയ് വിളിച്ച് വരന്‍

groom

വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ പി ജയരാജന് ജയ് വിളിച്ച് വരനും സംഘവും. സന്ദേശം എന്ന സിനിമയിലെ  ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണമെന്ന ഡയലോഗ് ഈ വീഡിയോ ഓര്‍മ്മിപ്പിക്കും. കാല്‍നടയായി വധുവുമായി വീട്ടിലേക്ക് മടങ്ങവെയാണ് വരന്റെ മുദ്രാവാക്യം വിളി. ഇപ്പോള്‍ പ്രചാരത്തിലുള്ള കല്യാണ റാഗിങ്ങിന്റെ ഭാഗമായാണ് ഈ വിളിപ്പിക്കലെന്നും സൂചനയുണ്ട്. എന്ത് തന്നെയായാലും ആത്മാര്‍ത്ഥമായാണ് മുഷ്ടി ചുരുട്ടി വരന്‍ സഖാവിന്റെ മുദ്രാവാക്യം വിളി.

ടിക് ടോകില്‍ എടുത്ത വീഡിയോ ആണിത്. പിജെ ജെയ് എന്നും വരന്‍ വിളിക്കുന്നുണ്ട്. ഇതെല്ലാം കണ്ട് തലയും താഴ്ത്തി ഒപ്പം നടക്കുകയാണ് വധു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top