സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാൻ 9 ലക്ഷത്തോളം അപേക്ഷകൾ

സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാൻ അപേക്ഷ നൽകിയത് ഒൻപത് ലക്ഷത്തോളം പേർ. ഏപ്രിൽ നാലിനകം അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാർക്കും തഹസിൽദാർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 25 ആയിരുന്നു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ജനുവരി 30 മുതൽ മാർച്ച് 25 വരെ പുതുതായി സമർപ്പിക്കപ്പെട്ടത് 9 ലക്ഷത്തോളം അപേക്ഷകളാണ്.
പുതിയ വോട്ടർമാർക്കൊപ്പം മണ്ഡലം മാറ്റാനുള്ള അപേക്ഷയും ഇതിൽ ഉൾപ്പെടും. 23,472 അപേക്ഷകർ പ്രവാസികളാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം അപേക്ഷ (1,11,000) ലഭിച്ചത്. മലപ്പുറം ജില്ലയാണ് തൊട്ടു പിന്നിൽ. 1, 10, 000 അപേക്ഷകൾ. 15,000 പേർ മാത്രം അപേക്ഷിച്ച വയനാടാണ് എണ്ണത്തിൽ ഏറ്റവും പിന്നിൽ. 2,54,08711 വോട്ടർമാരാണ് നിലവിൽ സംസ്ഥാനത്ത് ഉള്ളത്. അപേക്ഷകളിൽ തീരുമാനമെടുത്ത് ഏപ്രിൽ നാലിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here