സീറ്റ് നിഷേധിച്ചു; ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്

singha

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. സിറ്റിംഗ് സീറ്റ് നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി വ്യക്തമാക്കിയിരുന്നു.

ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തില്‍ ശത്രുഘ്നന്‍ സീറ്റ് നില്‍കിയിരുന്നില്ല. ഇതിന് പിന്നാലെ ബിജെപിയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദിനാണ് സിന്‍ഹയ്ക്ക് പകരം ആ മണ്ഡലത്തില്‍ സീറ്റ് നല്‍കിയത്. നിങ്ങളും നിങ്ങളുടെ ആള്‍ക്കാരും എന്നോട് ചെയ്തത് സഹിക്കാവുന്നതാണെന്നും എന്നാല്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഞാന്‍ ഇപ്പോള്‍ പ്രാപ്തനാണെന്നും കാണിച്ച് ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു. അദ്വാനിയ്ക്ക് സീറ്റ് നല്‍കാതിരുന്നതിനേയും ശത്രുഘ്നന്‍ സിന്‍ഹ വിമര്‍ശിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top